രണ്ട് പോക്സോ കേസുകൾ ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് വീണ്ടും പൊലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം ഗലീലിയോ നഗർ സ്വദേശിയായ ഫിജോയ് ആണ് 16 വയസ്സുകാരിയെ പീടിപ്പിച്ച കേസിൽ അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന പരാതി. കൂടാതെ, പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രതി തന്റെ മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണിൽ നിന്ന് സ്വകാര്യ ചിത്രങ്ങളും സന്ദേശങ്ങളും കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ മാതാവ് പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി താൻ നേരിട്ട പീഡന വിവരം പുറത്തുപറഞ്ഞത്.
കേസ് റജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഫിഷർമാൻ കോളനിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തുടർന്ന് വൈദ്യപരിശോധനകൾക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

