പ്രമുഖ ബിജെപി നേതാവും മുൻ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ളയ്ക്ക് മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരം ലഭിച്ചു. 1,23,456 രൂപയും പ്രശസ്ത കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം.
മാതാ അമൃതാനന്ദമയി മഠത്തിന്റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി വരുന്ന സെപ്റ്റംബർ 26ന് വൈകിട്ട് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികൾക്കായി 2001 മുതൽ അമൃതകീർത്തി പുരസ്കാരം നൽകിവരുന്നുണ്ട്.
സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനും, ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ.എം.ലക്ഷ്മീകുമാരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് ഇത്തവണത്തെ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

