പന്തീരാങ്കാവ് മേഖലയിൽ നടക്കുന്ന റോഡ് നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി മാങ്കാവ് – കണ്ണിപറമ്പ റോഡിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. വരുന്ന 19-ാം തീയതി മുതലാണ് ഈ നിയന്ത്രണം നിലവിൽ വരുന്നത്.
റോഡ് നവീകരണ ജോലികൾ സുഗമമായി നടത്തുന്നതിന്റെ ഭാഗമായാണ് വാഹന ഗതാഗതത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. മാങ്കാവ് – കണ്ണിപറമ്പ റോഡിൽ പെരുമണ്ണ കോട്ടായിതാഴം മുതൽ പള്ളിത്താഴം വരെയുള്ള ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ബാധകമായിരിക്കുക.
യാത്രാവേളകളിൽ പൊതുജനങ്ങളും വാഹന ഉടമകളും ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ഗതാഗത നിയന്ത്രണമെന്നും യാത്രക്കാർ സഹകരിക്കണമെന്നും ബന്ധപ്പെട്ട
വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

