യെമനിലെ വിമതരുടെ ആക്രമണത്തെ തുടർന്ന് തകരാറിലായ തന്ത്രപ്രധാന എണ്ണ പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വിതരണം പുനരാരംഭിക്കാൻ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങളും ഷിപ്പ് ടു ഷിപ്പ് വഴിയുള്ള എണ്ണവിതരണ തീരുമാനവും ക്രൂഡോയിൽ വിലയിൽ ഇടിവിന് കാരണമായി. ബാരലിന് 108 ഡോളറിലുണ്ടായിരുന്ന ബ്രെന്റ് ക്രൂഡ് വില 104 ഡോളറിലേക്കാണ് താഴ്ന്നത്.
103 ഡോളറിനു മുകളിലായിരുന്ന യുഎസ് ക്രൂഡ് വില 101.3 ഡോളറിലേക്കും എത്തിച്ചേർന്നു. പൈപ്പ്ലൈൻ തകരാർ സൗദി അറേബ്യ അതിവേഗം പരിഹരിച്ചുവരികയാണെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കിയിരുന്നു.
ചെങ്കടലിലെ ആക്രമണങ്ങൾ തടയാൻ ചൈന ഇടപെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഹൂതികളെ നിയന്ത്രിക്കണമെന്നും ചെങ്കടൽ തീരങ്ങൾ യുദ്ധക്കളമാക്കരുതെന്നും ചൈന ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നാണ് ചൈനയുടെ പക്ഷം. ഇതിനിടയിൽ, യുഎൻ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തുന്ന ഗൾഫ് രാഷ്ട്ര നേതാക്കളുമായി പ്രസിഡന്റ് ട്രംപ് നടത്തുന്ന കൂടിക്കാഴ്ചയും നിർണായകമാണ്.
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയുമടക്കം 5 രാജ്യങ്ങൾക്കുമേൽ 100 ശതമാനം അധിക തീരുവ ചുമത്താനുള്ള ബിൽ യുഎസ് പ്രതിനിധിസഭ പാസാക്കിയിട്ടുണ്ട്. എങ്കിലും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യുഎസിലെത്തുന്ന സാഹചര്യത്തിൽ താരിഫ് യുദ്ധത്തിന് പെട്ടെന്ന് തുടക്കമിടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയ്ക്ക് യൂറോപ്യൻ യൂണിയനിൽ അസോസിയേറ്റ് അംഗത്വം നൽകാനുള്ള നീക്കത്തിനെതിരെ ട്രംപ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും കാനഡയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് തങ്ങളാണെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയത്. എണ്ണവില താഴുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷ ഓഹരി വിപണികളിൽ പ്രതിഫലിക്കുന്നുണ്ട്.
ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതിനെ തുടർന്നുണ്ടായ ആശങ്കകൾ മാറി വിപണികൾ ഇപ്പോൾ പോസിറ്റീവ് ട്രാക്കിലാണുള്ളത്. യുഎസിൽ ഡൗ ജോൺസ് 316 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിലും സമാനമായ മുന്നേറ്റം ദൃശ്യമാണ്. അതേസമയം, ഇന്ത്യൻ വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചെറിയ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര സ്വർണവില ഔൺസിന് 4352 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കങ്ങളാണ്.
ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വർഷം കൂടി നീട്ടിക്കൊടുക്കാനും ടാറ്റ സൺസ് ഐപിഒ നടത്താനുമുള്ള ബോർഡ് തീരുമാനത്തിനെതിരെ നോയൽ ടാറ്റ രംഗത്തുവന്നത് ശ്രദ്ധേയമായിട്ടുണ്ട്. ഈ തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
നോയൽ ടാറ്റ ചെയർമാനായ ടാറ്റ ട്രസ്റ്റ്സും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. “The Tata Trusts reiterate their position on the reappointment of Mr.
N. Chandrasekaran as Chairman, Tata Sons, following today’s Board Meeting.”
Read the full statement: https://t.co/9Nf7FXpL63 https://t.co/c0OVHBWYfz
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

