കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി കിണർ നിർമിച്ചു നൽകാൻ സഹായം അഭ്യർഥിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെ മാതൃകാപരമായ ഇടപെടലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി രംഗത്ത്.
വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശികളായ ഏഴു കുടുംബങ്ങൾക്കാണ് അദ്ദേഹത്തിന്റെ സഹായത്തോടെ പുതിയ കിണർ നിർമിച്ചു നൽകിയത്.
വെള്ളമുണ്ട സ്വദേശിയായ റഫീഖ് അബ്ദുല്ലയാണ് ഈ കുടുംബങ്ങൾ നേരിടുന്ന രൂക്ഷമായ ശുദ്ധജല പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെ എം.എ.
യൂസഫലിയോട് സഹായം അഭ്യർഥിച്ചത്. വിഷയം ശ്രദ്ധയിൽപെട്ടയുടൻ തന്നെ അടിയന്തരമായി ഇടപെടാൻ തീരുമാനിച്ച അദ്ദേഹം കിണർ നിർമാണത്തിനുള്ള ധനസഹായം അനുവദിക്കുകയായിരുന്നു.
തുടർന്ന് നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും കഴിഞ്ഞ ദിവസം പുതിയ കിണറിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. രൂക്ഷമായ വേനൽക്കാലത്ത് കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഈ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

