രോഗീ പരിചരണ രംഗത്ത് നൂതന മാതൃകയുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി രംഗത്ത്. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വീടുകളിലെത്തിച്ചു നൽകുന്ന ‘കെയർ @ ഹോം’ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ മരുന്ന് സർവീസ് ഡെലിവറിയുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. ആശുപത്രിയുടെ 15 കി.മി. പരിധിയിൽ താമസിക്കുന്നവർക്കാണ് ഈ പുതിയ സേവനത്തിന്റെ പ്രയോജനം ലഭിക്കുക.
കിടപ്പുരോഗികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ആശുപത്രിയിലെത്താൻ യാത്രാക്ലേശം നേരിടുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നു ഡോക്ടർമാർ രേഖപ്പെടുത്തിയ കുറിപ്പടി പ്രകാരമുള്ള മരുന്നുകൾക്ക് പുറമേ, മറ്റ് അംഗീകൃത ആശുപത്രികളിലെ കുറിപ്പടി പ്രകാരമുള്ള മരുന്നുകളും ഈ സേവനത്തിലൂടെ വീടുകളിൽ ലഭ്യമാക്കും.
കുറിപ്പടികളുടെ കാലാവധി തീരുന്ന മുറയ്ക്ക് ടെലിമെഡിസിൻ സേവനം പ്രയോജനപ്പെടുത്തി തുടർന്നും മരുന്നുകൾ ഉറപ്പാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പാക്കിങ്ങുകളോടെ ലേബൽ പതിപ്പിച്ചാണ് ഇവ ഗുണഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സേവനം പ്രയോജനപ്പെടുത്തുന്നതിനും 9188525945 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

