തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവ മൊയ്ത്രയ്ക്ക് നേരെ ഉണ്ടായ മുട്ടയേറ് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയാകുന്നു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ വെച്ചാണ് സംഭവം നടന്നത്.
പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് എംപിക്ക് നേരെ ആക്രമണമുണ്ടായത്. തനിക്ക് നേരെ നടന്ന മുട്ടയേറിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ഗുരുതര ആരോപണം ഉന്നയിച്ചു.
പോലീസിന്റെ സഹായത്തോടെയാണ് ഈ ആക്രമണം അരങ്ങേറിയതെന്നും എംപി വ്യക്തമാക്കി. മുൻപും കൃഷ്ണനഗർ മണ്ഡലത്തിൽ വെച്ച് തനിക്കെതിരെ സമാനമായ രീതിയിൽ മുട്ടയേറുണ്ടായിട്ടുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.
സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച എംപി, സ്വാതന്ത്ര്യ സമര സേനാനികൾ തങ്ങൾക്ക് നേരെ വന്ന വെടിയുണ്ടകൾ നേരിട്ടത് പോലെയാണ് താൻ ഈ ആക്രമണത്തെ കാണുന്നതെന്നും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

