ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത ‘സോഷ്യല്‍ സ്വാമി’ എന്ന ചലചിത്രം 32-ാമത് സോഷ്യല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യപ്പെടും.
സെപ്തംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്, മാക്സ് മുള്ളർ ഭവനിലാണ് ഈ ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് ഡോക്യുമെൻററി സംവിധായകനായ അമുദൻ ആണ് ഫെസ്റ്റിവൽ ഡയറക്ടർ.
ചിത്രത്തിന്റെ പ്രദർശനം സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം (Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ താഴെ പറയുന്നവരാണ്:
സഹനിർമ്മാണം: സേതു രാജൻ
ഛായാഗ്രഹണം: റിഷാക്
ക്യാമറ അസിസ്റ്റന്റ്: ശ്യാം ശങ്കർ
എഡിറ്റിംഗ്: കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്
സൗണ്ട് ഡിസൈനർ: ജാക്സൺ ജോർജ്
ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്: ശ്യാം ശങ്കർ
പ്രൊജക്ട് ഡിസൈനർ: ഷാജി എ ജോൺ
ഡിസൈൻസ്: ശരൺ മോഹൻ
ഇല്ലസ്ട്രേഷൻസ്: സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്
സബ്ടൈറ്റിൽസ്: ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ
ഫെസ്റ്റിവൽ സപ്പോർട്ട്: ആർട് ബുക് സിനിമ
പി.ആർ.ഒ: എ എസ് ദിനേശ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

