കോഴിക്കോട് ജില്ലയിലെ ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലും ആക്രമണത്തിലും സിപിഐഎം നേതാവ് ഉൾപ്പെടെയുള്ളവർ പിടിയിൽ. ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമംയുമായി ബന്ധപ്പെട്ട
കേസിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എൻ. ഗിരീഷ് ആണ് അറസ്റ്റിലായത്.
ഇദ്ദേഹത്തോടൊപ്പം സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ സി. പി.
ജലീൽ അറസ്റ്റിലായ മറ്റൊരു പ്രതിയാണ്. മുക്കം സ്വദേശിയായ സിറാജുദ്ദീൻ എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് നടപടി.
ആകെ അഞ്ച് പ്രതികളുള്ള ഈ കേസിൽ നിലവിൽ രണ്ട് പേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് രാവിലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

