കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭം ആരംഭിക്കാൻ ലക്ഷ്യമിടുന്നവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് പിഎംഎഫ്എംഇ (Prime minister’s scheme for formalisation of micro food processing enterprises – PMFME).
കാർഷിക പുരോഗതി ഉറപ്പാക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യ ഉയർത്തുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യ സംസ്കരണ മേഖലയിലെ മൂല്യവർധിത ഉൽപന്നങ്ങൾക്കാണ് പദ്ധതി പ്രധാനമായും പിന്തുണ നൽകുന്നത്.
ഈ പദ്ധതി വഴി സംരംഭകർക്ക് വായ്പയുടെ 35% വരെ സബ്സിഡി ലഭിക്കുന്നതാണ്. ഇതിൽ 60% കേന്ദ്ര സർക്കാരും 40% സംസ്ഥാന സർക്കാരും ആണ് വഹിക്കുന്നത്.
വ്യക്തികൾക്ക് പരമാവധി 10 ലക്ഷം രൂപ വരെയാണ് ഈ രീതിയിൽ സബ്സിഡി ലഭിക്കുക. വായ്പയെടുക്കുന്ന തുകയിൽ സബ്സിഡി കിഴിച്ചുള്ള ബാക്കി തുക മാത്രം തിരിച്ചടച്ചാൽ മതിയാകും.
പദ്ധതിക്കായി കേന്ദ്ര സർക്കാർ ആകെ 10,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സംഘടനകൾക്ക് വലിയ തോതിലുള്ള പിന്തുണയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
കുടുംബശ്രീ പോലുള്ള സ്വയംസഹായ സംഘങ്ങളിലെ ഓരോ അംഗത്തിനും 40,000 രൂപ വീതം സബ്സിഡി ലഭിക്കും. ഉദാഹരണത്തിന്, അഞ്ചുപേർ ചേർന്നാണ് യൂണിറ്റ് തുടങ്ങുന്നതെങ്കിൽ എടുക്കുന്ന വായ്പയിൽ രണ്ടു ലക്ഷം രൂപ കഴിച്ചുള്ള തുക തിരിച്ചടച്ചാൽ മതിയാകും.
കൂടാതെ വിവിധ സംഘടനകൾ, പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങിയവയ്ക്ക് 3 കോടി രൂപ വരെ സബ്സിഡി ലഭിക്കുന്നതാണ്. പദ്ധതിയുടെ പ്രധാന നിബന്ധനകൾ യന്ത്ര സാമഗ്രികൾ, ടെക്നിക്കല്‍– സിവില്‍ വർക്ക് എന്നിവയ്ക്ക് ആവശ്യമായ തുകയാണ് പദ്ധതിയിൽ ഉൾപ്പെടുക.
എന്നാൽ ടെക്നിക്കല്‍– സിവില്‍ വർക്കുകൾ ആകെ പദ്ധതിച്ചെലവിന്റെ 30 ശതമാനത്തില്‍ കൂടാൻ പാടില്ല. പ്രവർത്തന മൂലധനത്തിന് ഈ സബ്സിഡി ബാധകമല്ല.
സ്ഥല വില, വാടക തുടങ്ങിയവയും പദ്ധതി ചെലവായി കണക്കാക്കില്ല. അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം.
എന്നാൽ പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. സംരംഭകൻ കുറഞ്ഞത് 10% തുകയെങ്കിലും സംരംഭക വിഹിതമായി കണ്ടെത്തേണ്ടതുണ്ട്.
‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സ്കീം നടപ്പാക്കുന്നത്. അതായത്, ഓരോ ജില്ലയിലെയും മുഖ്യവിളകളെ പിന്തുണയ്ക്കാനാണ് ഇത്.
കേരളത്തിലെ 14 ജില്ലകൾക്കായി 10 കാർഷിക വിളകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നെഗറ്റീവ് ലിസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഭക്ഷ്യസംസ്കരണ മേഖലയിലെ എല്ലാത്തരം സംരംഭങ്ങളെയും ഈ പദ്ധതിയില്‍ ഉൾപ്പെടുത്താവുന്നതാണ്.
പുതിയ സംരംഭങ്ങൾക്കും നിലവിലുള്ളവയ്ക്കും സ്കീമിലൂടെ ആനുകൂല്യങ്ങൾ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി mofi.nic.in/ PMFME എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫിസുകൾ, അതത് ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാർ വഴിയും അപേക്ഷ സമർപ്പിക്കാം. 6% പലിശയ്ക്ക് വായ്പ വർക്കിങ് ക്യാപ്പിറ്റൽ വായ്പയ്ക്കായി സംസ്ഥാന സർക്കാരിന്റെ ‘ഒരു ഭവനം ഒരു വ്യവസായം’ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്.
ഇതിലൂടെ പലിശ സബ്സിഡി നേടാനും അവസരമുണ്ട്. ഇതുപ്രകാരം 6% വാർഷിക പലിശ സർക്കാർ തിരികെ നൽകുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

