പനങ്ങാട് ചാത്തമ്മ നിവാസികളുടെ ചിരകാലാഭിലാഷമായ യാത്രാക്ലേശത്തിന് പരിഹാരമായി. പാടങ്ങൾക്കും ചിറകൾക്കുമിടയിലൂടെ ഹോൺ മുഴക്കി ‘പ്രിയദർശിനി’ പിങ്ക് ബസ് എത്തിയതോടെ ചാത്തമ്മയിൽ ആഹ്ലാദം അലതല്ലി.
ബസ് കയറണമെങ്കിൽ 5 കിലോ മീറ്ററോളം താണ്ടി പനങ്ങാട് എൻഎം ജംക്ഷനിൽ എത്തണമെന്ന ദുസ്ഥിതിക്കാണ് ഇതോടെ അറുതിയായിരിക്കുന്നത്. ദീപക് ജോയ് എംഎൽഎയുടെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് പുതിയ സർവീസ് യാഥാർത്ഥ്യമായത്.
അതേസമയം, ചാത്തമ്മ റോഡിന്റെ ശോച്യാവസ്ഥ കൂടി ഇതോടൊപ്പം പരിഹരിക്കണമെന്ന് പ്രദേശവാസികൾ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാത്തമ്മ കൊച്ചുതറ ജംക്ഷനിൽ നടന്ന ചടങ്ങിൽ എംഎൽഎ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ നമ്പ്യാരത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് റസീന സലാം, വൈസ് പ്രസിഡന്റ് അജിത്ത് വേലക്കടവിൽ, എറണാകുളം അസി.
ട്രാൻസ്പോർട്ട് ഓഫിസർ എ.അജിത്, കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ ആന്റണി ജോസഫ്, കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് പ്രസിഡന്റ് എൻ.പി.മുരളീധരൻ, പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ്, കുമ്പളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എക്സ്.സാജി, പഞ്ചായത്ത് അംഗം മോനിഷ മധു, മരട് വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ഇ.വിജയൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെയും വൈകിട്ടുമാണ് പുതിയ സർവീസ് ക്രീകരിച്ചിരിക്കുന്നത്.
പനങ്ങാട്ടുകാർക്കു കൂടി പ്രയോജനപ്പെടും വിധം ഹൈക്കോർട്ട്, ആലുവ എന്നിവിടങ്ങളിലേക്ക് മേനക വഴിയാണ് ബസ് സർവീസ് നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

