എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ മകന്റെ ആക്രമണത്തിൽ പരുക്കേറ്റ പിതാവ് മരണപ്പെട്ടു. മലയാറ്റൂർ സ്വദേശിയായ ദേവസിക്കുട്ടി (87) ആണ് ദാരുണമായി കൊല്ലപ്പെട്ട
സംഭവത്തിൽ ജീവൻ വെടിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഡേവിസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. മദ്യലഹരിയിൽ വീട്ടിലെത്തിയ ഡേവിസ് തന്റെ ഭാര്യയെ ആക്രമിക്കാൻ മുതിർന്നു.
ഇത് തടയാനും വഴക്കുപി പിന്തിരിപ്പിക്കാനും ശ്രമിക്കുന്നതിനിടയിലാണ് പിതാവായ ദേവസിക്കുട്ടിക്ക് മർദ്ദനമേറ്റത്. വഴക്ക് മാറ്റാൻ എത്തിയ വൃദ്ധനായ പിതാവിനെ ഇയാൾ ശക്തിയായി പിടിച്ചു തള്ളുകയായിരുന്നു.
തള്ളലിനെ തുടർന്ന് നിലത്തേക്ക് വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല സമീപത്തെ ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

