ചൈനയിൽ നിന്നുള്ള ഒരു കൊച്ചുകുട്ടിയുടെ കൗതുകകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ കുസൃതികൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ ദൃശ്യങ്ങളും ഇതിനോടകം തന്നെ ഏറെ ചർച്ചയായിക്കഴിഞ്ഞു.
ഒരു റെസ്റ്റോറന്റ് നടത്തുന്നതിന്റെ പൂർണ്ണ ലാഘവത്തോടും അസാധാരണമായ ആത്മവിശ്വാസത്തോടും കൂടി ഉപഭോക്താവിനോട് പെരുമാറുന്ന കുട്ടിയാണ് വീഡിയോയുടെ പ്രധാന ആകർഷണം. ചൈനയിലെ റെസ്റ്റോറന്റിൽ ചിത്രീകരിക്കപ്പെട്ട
ഈ ദൃശ്യങ്ങളിൽ, കടയിലെത്തുന്ന കസ്റ്റമറോട് ആവശ്യമുള്ള ഭക്ഷണം എന്താണെന്ന് ചോദിച്ചറിയുന്ന കുട്ടിയെ കാണാൻ സാധിക്കും. തുടർന്ന് ഫ്രൈഡ് റൈസ് തയ്യാറാക്കി നൽകുന്നതിനോടൊപ്പം, അത് എങ്ങനെ കഴിക്കണം എന്നതുമായി ബന്ധപ്പെട്ട
ആവശ്യമായ നിർദ്ദേശങ്ങളും കുട്ടി ഉപഭോക്താവിന് നൽകുന്നുണ്ട്. കുട്ടിയുടെ ഈ സേവനത്തെ കസ്റ്റമർ ആത്മാർത്ഥമായി പ്രശംസിക്കുകയും ചെയ്യുന്നു.
ഭക്ഷണം കഴിക്കുന്ന രീതി വിശദീകരിച്ചുകൊടുക്കുന്ന കുട്ടിയോട് ‘നിങ്ങളുടെ സർവീസ് ഫൈവ് സ്റ്റാർ ആണ്’ എന്ന് കസ്റ്റമർ പറയുന്നുണ്ട്. ഇതിന് തികച്ചും ഒരു മുതിർന്ന ബിസിനസുകാരനെ അല്ലെങ്കിൽ ബോസിനെ പോലെയാണ് കുട്ടി പ്രതികരിക്കുന്നത്.
തുടർന്ന് ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെടുന്ന കുട്ടി, ‘വരൂ, നമ്മൾ മൂന്നുപേരും നല്ല സുഹൃത്തുക്കളല്ലേ’ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. കുട്ടിയുടെ ഈ ആത്മവിശ്വാസവും നിഷ്കളങ്കതയും നിറഞ്ഞ പെരുമാറ്റം ലോകമെമ്പാടുമുള്ള നിരവധി പേരെയാണ് ആകർഷിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘ഇതാണ് മുതലാളിമാർക്ക് ആവശ്യം, 25 വർഷത്തെ എക്സ്പീരിയൻസുള്ള 20 വയസ്സുകാരൻ’ എന്നും, ‘ഞാൻ 80 -കളിൽ ഇയാളുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്’ എന്നുമുള്ള തരത്തിലുള്ള രസകരമായ പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

