തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കേരളത്തിന് ആശ്വാസകരമായ നടപടിയുമായി കേന്ദ്ര സർക്കാർ. അടിയന്തര സാഹചര്യത്തിൽ അധിക വൈദ്യുതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അഭ്യർത്ഥന മാനിച്ചാണ് പുതിയ തീരുമാനം.
ഇന്ന് രാത്രി മുതൽ സംസ്ഥാനത്തിന് കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ലഭ്യമായി തുടങ്ങും. ഈ വർഷം ഡിസംബർ 31 വരെ ഇതേ അളവിൽ വൈദ്യുതി തുടർച്ചയായി ലഭ്യമാകും എന്നത് കെഎസ്ഇബിക്കും സർക്കാരിനും വലിയ ആശ്വാസമാണ്.
നേരത്തെ 120 മെഗാവാട്ട് വൈദ്യുതി അനുമതി തേടിക്കൊണ്ടാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഔദ്യോഗികമായി കത്തുകൾ അയച്ചിരുന്നത്. തുടർന്ന് നിരന്തരമായ ഇടപെടലുകളും ചർച്ചകളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധികമായി 150 മെഗാവാട്ട് വൈദ്യുതി അനുവദിച്ചുകൊണ്ട് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.
ഈ പുതിയ വൈദ്യുതി ലഭ്യത വഴി കെഎസ്ഇബിയ്ക്കോ സംസ്ഥാന വൈദ്യുതി വകുപ്പിനോ വലിയ സാമ്പത്തിക ബാധ്യതകൾ ഒന്നും തന്നെ ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

