ബിഗ് ബോസ് മലയാളം സീസൺ 8 ആദ്യ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിതിരിവുകളിൽ ഒന്നായിരുന്നു സ്പോട്ട് എവിക്ഷൻ.
മുൻ സീസണുകളിൽ ക്യാപ്റ്റൻ എന്നറിയപ്പെട്ടിരുന്ന പദവിക്ക് ഇത്തവണ ‘ലീഡർ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ സീസണിലെ പ്രഥമ ലീഡറായി ജസീല പർവീൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലീഡർക്ക് ലഭിച്ച നിർണ്ണായകവും പ്രയാസമേറിയതുമായ ടാസ്കുകളിൽ ഒന്നായിരുന്നു സ്പോട്ട് എവിക്ഷനായി ഒരു മത്സരാർത്ഥിയെ കണ്ടെത്തുക എന്നത്. തുടർന്ന് ഗായത്രി സുരേഷിനെ സ്പോട്ട് എവിക്ഷനായി ലീഡറും അനുയായികളായ മൃദുല വിജയ്, സുമേഷ് ചന്ദ്രൻ എന്നിവർ ചേർന്ന് തിരഞ്ഞെടുക്കുകയായിരുന്നു.
ഇതിനുപിന്നാലെ ബിഗ് ബോസ് ഹൗസിന്റെ മുഖ്യ വാതിലിലൂടെ പുറത്തേക്ക് പോകാൻ ഗായത്രി സുരേഷിനോട് നിർദ്ദേശിക്കുകയും ചെയ്തു. പുറത്തിറങ്ങിയതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
വീണ്ടും ബിഗ് ബോസിലേക്ക് തിരികെ പോകാൻ അവസരം ലഭിച്ചാൽ ആരെ ലക്ഷ്യമിടും എന്ന ചോദ്യത്തിന് ഗായത്രി സുരേഷ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “തിരിച്ച് പോവുകയാണെങ്കിൽ ഞാൻ ഉറപ്പായും ജസീലയെ ടാർഗറ്റ് ചെയ്യും. അത് വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നതല്ല.
ഗെയിമിന്റെ ഭാഗമായി കാര്യങ്ങൾ തിരിച്ച് ചോദിക്കേണ്ടതുണ്ട്”. താൻ ശക്തയായ ഒരു മത്സരാർത്ഥിയായി തോന്നിയതുകൊണ്ടായിരിക്കാം തന്നെ പുറത്താക്കാൻ തിരഞ്ഞെടുത്തതെന്നും താരം വ്യക്തമാക്കി.
കൂടാതെ ഹൗസിലെ മറ്റ് മത്സരാർത്ഥികളുടെ പ്രകടനങ്ങളെക്കുറിച്ചും ഗായത്രി പ്രതികരിച്ചു. “ബിഗ് ബോസിൽ ശ്രീലയ ചേച്ചി വീക്ക് ആണെന്ന് തോന്നിയിട്ടുണ്ട്.
വീക്കല്ല, ഉള്ളതിൽ മികച്ച പ്രകടനം വരാത്ത ആൾ. മറ്റൊരാൾ ഗൗതം ശശിയാണ്.
ഗൗതം നന്നായി തമാശയും കാര്യങ്ങളുമൊക്കെ പറയുന്നുണ്ട്. പക്ഷേ, ഗൗതം കുറച്ച് ഇമോഷണൽ ആണോ എന്ന് എനിക്ക് ഒരു ഡൗട്ട് ഉണ്ട്.
ജസീലയും മൃദുലയും നല്ല ആക്ടീവാണ്. ഞാൻ ആയിരുന്നു ജസീലയുടെ സ്ഥാനത്തെങ്കിൽ അട്ടിമറിക്ക് നിൽക്കില്ലായിരുന്നു.
ഒരുപക്ഷേ, ആളെ പുറത്താക്കണമെങ്കിൽ ശ്രീലയയെ പുറത്താക്കും. ബിഗ് ബോസിൽ ഇടിച്ച് നിൽക്കണമെങ്കിൽ ശക്തരായ മത്സരാർത്ഥികളെ പുറത്താക്കരുത്”, എന്നും ഗായത്രി സുരേഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

