ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റര്‍ ഡെര്‍ബി പോരാട്ടത്തിനിടെ കളിയിലെ വഴിത്തിരിവായത് ആദ്യ പകുതിയിലെ അപ്രതീക്ഷിത സംഭവവികാസങ്ങള്‍. മത്സരത്തിന്റെ 23-ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ ഫോഡന് നേരിട്ട് റെഡ് കാര്‍ഡ് കണ്ട് പുറത്തായത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍നാണ്ടസിന്റെ നാഭിക്ക് ചവിട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റഫറി മൈക്കല്‍ ഒലിവര്‍ താരത്തിന് ചുവപ്പ് കാര്‍ഡ് നല്‍കിയത്. ടച്ച്ലൈനിനരികില് വെച്ച് താഴെ വീണ ഫില്‍ ഫോഡനെ ബ്രൂണോ ഫെര്‍നാണ്ടസ് ആദ്യം ചവിട്ടിയിരുന്നു.
ഇതിനുശേഷമുണ്ടായ പ്രതികരണമാണ് ഫോഡന് വിനയായത്. റഫറിയുടെ ഈ എടുത്തുചാടിയുള്ള തീരുമാനത്തിനെതിരെ കായിക ലോകത്തുനിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
മഞ്ഞക്കാര്‍ഡ് നല്കി അവസാനിപ്പിക്കേണ്ടിയിരുന്ന ഒരു സാധാരണ സംഭവത്തെ റഫറി സങ്കീര്ണമാക്കുകയായിരുന്നുവെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെയിന്‍ റൂണി അഭിപ്രായപ്പെട്ടു. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ താരം ഡാനി മുര്‍ഫി പ്രതികരിച്ചത് ഇങ്ങനെയാണ്: “ബ്രൂണോയാണ് ആദ്യം ചവിട്ടിയത്, അതിന് ചുവപ്പ് കാര്‍ഡില്ല.
പക്ഷേ ഫോഡന് തിരിച്ച് ചവിട്ടിയപ്പോള്‍, അത് മുകള്ഭാഗത്തേക്കായപ്പോള് റഫറി ചുവപ്പ് കാര്‍ഡെടുത്തു.” കൂടാതെ, ഫില്‍ ഫോഡനെ ചവിട്ടിയ ബ്രൂണോ ഫെര്‍നാണ്ടസിന് ഒരു മഞ്ഞക്കാര്‍ഡ് പോലും കാണിക്കാത്തത് അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു മാഞ്ചസ്റ്ററിന്റെ മുന്‍ നായകന് ഗാരി നെവില്‍ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. താരത്തെ നഷ്ടപ്പെട്ടെങ്കിലും ആദ്യ പകുതിയില്‍ യാതൊരു മാറ്റങ്ങളും വരുത്താതെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കളത്തിലിറങ്ങിയത്.
പത്ത് പേരുമായി ചുരുങ്ങിയിട്ടും ആതിഥേയരുടെ കനത്ത ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സിറ്റിക്കായി. ഇതിലൂടെ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
മാഞ്ചസ്റ്റര്‍ ഡെര്‍ബി ചരിത്രത്തില്‍ ഇതുവരെ രണ്ട് തവണ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടുള്ള ഏക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

