ബിഗ് ബോസ് സീസണ് എട്ടില്‍ നിന്ന് മറ്റൊരു മത്സരാർത്ഥി കൂടി പടിയിറങ്ങി. മാധ്യമപ്രവർത്തകയും അവതാരകയും നടിയുമായ റിനി ആൻ ജോർജ് ആണ് ഏറ്റവും ഒടുവിലായുള്ള എവിക്ഷനിലൂടെ ഷോയില്‍ നിന്നും പുറത്തായത്.
കഴിഞ്ഞ ദിവസം സേവ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്ന താരം, ഇന്നത്തെ എപ്പിസോഡിലാണ് പുറത്താകാൻ വിധിക്കപ്പെട്ടത്. നേരത്തെ കാളിയും ഗായത്രി സുരേഷും ഷോയില്‍ നിന്നും പുറത്തുപോയിരുന്നു.
ഇന്നത്തെ എവിക്ഷൻ നടപടികൾക്കായി ആകെ എട്ട് പേരാണ് നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്നത്. റിനി ആൻ ജോർജിനെ കൂടാതെ ആസിഫ്, നോബി, രാഹുൽ ഈശ്വർ, ഷിജിൻ, എൽദോ, കടൽ കൊമ്പൻ, നേഹ എന്നിവരായിരുന്നു ഈ പട്ടികയില്‍ ഉൾപ്പെട്ടിരുന്നത്.
വളരെ സങ്കീർണ്ണമായ ഘട്ടങ്ങളിലൂടെയായിരുന്നു ഇന്നത്തെ എവിക്ഷൻ നടപടികൾ പുരോഗമിച്ചത്. പതിവ് പോലെ നോമിനേഷനിൽ ഉൾപ്പെട്ടവരോട് എഴുന്നേറ്റ് നിൽക്കാൻ അവതാരകൻ ആവശ്യപ്പെട്ടു.
തുടർന്ന് രണ്ട് പേരെ സേവ് ചെയ്യുകയാണെന്ന് അറിയിച്ച അദ്ദേഹം, ആരെയാണ് സേവ് ചെയ്യേണ്ടത് എന്ന് ആരാഞ്ഞു. ആസിഫ്നെ സേവ് ചെയ്യണമെന്ന് ശ്രീലക്ഷ്മി അറക്കൽ ആവശ്യപ്പെടുകയായിരുന്നു.
സ്ട്രെസ് ഫ്രീയാകാൻ ചിരിപ്പിക്കുന്ന ഒരാളാണ് ആസിഫ് എന്നും അവർ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം അംഗീകരിച്ചുകൊണ്ട് ആസിഫ്നെ സുരക്ഷിതനായി പ്രഖ്യാപിച്ചു.
പിന്നാലെ നോബിയെയും സേവ് ചെയ്യുകയുണ്ടായി. തുടർന്നുള്ള ഘട്ടത്തിൽ രാഹുൽ ഈശ്വർ, ഷിജിൻ എന്നിവരെയും സേവ് ചെയ്തതായി പ്രഖ്യാപനം വന്നു.
ഇതിനുശേഷമുള്ള എവിക്ഷൻ പ്രഖ്യാപനം ജനങ്ങളുടെ വിധിയായിരിക്കുമെന്ന് അവതാരകൻ വ്യക്തമാക്കുകയായിരുന്നു. ഇതിനായി ഒരു റേഡിയോ ഓൺ ചെയ്യുകയും, അതിലൂടെ വന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു.
ആദ്യം എൽദോയെ കുറിച്ചുള്ള ജനങ്ങളുടെ ശബ്ദമാണ് റേഡിയോയിലൂടെ കേട്ടത്. ഇതോടെ എൽദോയ്ക്ക് വീട്ടിൽ തുടരാം എന്ന് പ്രഖ്യാപിച്ചു.
തുടർന്ന് കടൽ കൊമ്പനും സുരക്ഷിതനായി തുടരുമെന്ന് വ്യക്തമാക്കി. ഒടുവിൽ റിനിയും നേഹയും മാത്രമാണ് അവസാന ഘട്ടത്തിൽ ബാക്കിയായത്.
തുടർന്ന് റിനിയെ കുറിച്ചുള്ള സന്ദേശം റേഡിയോയിൽ വന്നതോടെ, താരം ഷോയില്‍ നിന്ന് പുറത്തായ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ഒപ്പം നേഹ സേവ് ചെയ്യപ്പെട്ടതായും അവതാരകൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

