കോഴിക്കോട്: നാലപത്തിയഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എ.പി. വിഭാഗത്തിന്റെ ആസ്ഥാനമായ മർക്കസിലെത്തി.
പി.കെ. കുഞ്ഞാലിക്കുട്ടിയോടൊപ്പമാണ് സാദിഖലി തങ്ങൾ മർക്കസിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തത്.
സമസ്തയിലെ ഭിന്നതകൾക്ക് ശേഷം ഒരു ലീഗ് സംസ്ഥാന അധ്യക്ഷൻ എ.പി. വിഭാഗത്തിന്റെ ആസ്ഥാനത്ത് എത്തുന്ന ആദ്യ സംഭവമാണിത്.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കോഴിക്കോട് മർക്കസ് സന്ദർശിച്ച വേളയിലാണ് ലീഗ് നേതാക്കൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചത്.
മർക്കസിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തുകയും തുടർന്ന് മർക്കസിലെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.
കാന്തപുരത്തിനൊപ്പം കൊടുവള്ളി മടവൂർ സി.എം. മഖാം സന്ദർശിച്ച ശേഷം മലേഷ്യൻ പ്രധാനമന്ത്രി ചേലേമ്പ്രയിലെ സ്വകാര്യ റിസോർട്ടിലേക്ക് മടങ്ങും.
നാളെ ഗവർണറും മുഖ്യമന്ത്രിയും വി.ഡി. സതീശനും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തും.
നാളെ വൈകീട്ട് നാല് മണിക്ക് കാക്കഞ്ചേരി വെൽനെസ് സെന്ററിലാണ് ഈ നിർണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മലേഷ്യയും കേരളവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

