പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, വീടിന്റെ താക്കോൽ തുടങ്ങിയ പ്രധാനപ്പെട്ടതും എന്നാൽ അപൂർവ്വമായി മാത്രം ഉപയോഗിക്കുന്നതുമായ വസ്തുക്കൾ എവിടെ സൂക്ഷിച്ചുവെന്ന് ഓർമ്മിക്കാൻ പുതിയൊരു സംവിധാനവുമായി ഗൂഗിൾ എത്തിയിരിക്കുന്നു. സെപ്റ്റംബർ 1-ന് പ്രഖ്യാപിച്ച ഗൂഗിളിന്റെ സെപ്റ്റംബർ ആൻഡ്രോയിഡ് ഡ്രോപ്പ് അപ്ഡേറ്റിലൂടെയാണ് ഫൈൻഡ് ഹബ്ബിൽ റിമെംബേർഡ് (Remembered) ടാബ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പതിപ്പ് 3.1.732-02 മുതൽ ഇത് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബ്ലൂടൂത്ത് ട്രാക്കറുകൾ ഘടിപ്പിക്കാൻ സാധിക്കാത്തതും എന്നാൽ നഷ്ടപ്പെട്ടാൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതുമായ വസ്തുക്കളുടെ വിവരങ്ങൾ ഈ പുതിയ ഫീച്ചറിലൂടെ രേഖപ്പെടുത്തി വെക്കാൻ സാധിക്കും.
വസ്തുക്കൾ എവിടെയാണ് വെച്ചിരിക്കുന്നതെന്ന് ഓർത്തെടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ജെമിനിയുടെ (Gemini) സഹായത്തോടെയുള്ള ഈ പുതിയ സംവിധാനം. “Hey Google, remember in Find Hub that I put my passport in my bedroom drawer,” എന്ന് വോയ്സ് കമാൻഡ് നൽകിയോ അല്ലെങ്കിൽ ആപ്പിലെ ഫ്ലോട്ടിംഗ് ആയ ആസ്ക് ജെമിനി (Ask Gemini) ബട്ടൺ ഉപയോഗിച്ച് ടൈപ്പ് ചെയ്തോ വിവരങ്ങൾ നൽകാം.
ഇതിനൊപ്പം വസ്തുക്കളുടെ ഫോട്ടോ കൂടി ചേർക്കാനും സാധിക്കും. ആൻഡ്രോയിഡ് 16 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകൾ ഉള്ള ഡിവൈസുകളിലും, ജെമിനിയും ഫൈൻഡ് ഹബ്ബും ഒരുപോലെ പ്രവർത്തിക്കുന്ന രാജ്യങ്ങളിലുമാണ് ഗൂഗിൾ നിലവിൽ ഈ സേവനം ലഭ്യമാക്കുന്നത്.
പേപ്പർ സ്റ്റിക്കി നോട്ടുകളിൽ എഴുതി സൂക്ഷിക്കുന്ന രീതിക്ക് പകരമായാണ് ഡിജിറ്റൽ സംവിധാനം വരുന്നത്. സ്റ്റിക്കി നോട്ടുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിൽ, ഈ വിവരങ്ങൾ ഉപയോക്താവിന്റെ ഗൂഗിൾ അക്കാട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഡിവൈസ് മാറ്റിയാലും നഷ്ടപ്പെടില്ല.
ശബ്ദസഹായത്തിലൂടെ എളുപ്പത്തിൽ വിവരങ്ങൾ തിരികെ ചോദിച്ചറിയാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

