മുഖ്യ മുന്നണികളിൽ നിന്നും മാറിനിൽക്കുകയും പുറത്തുനിന്നു പിന്തുണ നൽകുകയും ചെയ്യുന്ന ഇടതുപാർട്ടികൾ തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ നേരിട്ട് ജനവിധി തേടാൻ തീരുമാനിച്ചു. അണ്ണാഡിഎംകെ എംഎൽഎമാർ തങ്ങളുടെ പദവികൾ രാജിവെച്ചു പുതിയ പാർട്ടിയായ ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് അധികനാൾ പിന്നിടും മുൻപ് എംഎൽഎ സ്ഥാനം രാജിവെച്ചു ടിവികെയിൽ ചേക്കേറിയ സംഭവത്തിൽ ഇടതുപാർട്ടികൾ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഈ രാഷ്ട്രീയ സാഹചര്യമാണ് തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർണയിക്കുന്ന തീരുമാനത്തിലേക്ക് ഇടതുപാർട്ടികളെ എത്തിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ സിപിഎം മധുരാന്തകത്തും സിപിഐ ധാരാപുരത്തുമാണ് മത്സരിക്കുന്നത്. തിരുച്ചിറപ്പള്ളിയിൽ നടന്ന അടിയന്തര സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ചെന്നൈയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യൻ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയുണ്ടായി. തങ്ങൾ ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലെന്ന് ഇരുപാർട്ടികളും ഈ അവസരത്തിൽ വീണ്ടും ഊന്നിപ്പറഞ്ഞു.
വരുന്ന സെപ്റ്റംബർ 15ന് ഔദ്യോഗിക സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥികൾക്ക് സെപ്റ്റംബർ 16 വരെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്.
ഇതിനോടകം തന്നെ ഡിഎംകെ, അണ്ണാഡിഎംകെ, ടിവികെ, എൻടികെ തുടങ്ങിയ കക്ഷികളെല്ലാം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജിവെച്ചു പുറത്തുപോയവരെ തന്നെയാണ് ടിവികെ ഈ മണ്ഡലങ്ങളിൽ വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

