മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് രഞ്ജിത്ത്- പ്രകാശ് വർമ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘ലോ ആന്‍ഡ് ഓര്‍ഡർ’ സിനിമയുടെ പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ മുഖം വ്യക്തമാക്കാതെ, പുറംതിരിഞ്ഞുനിൽക്കുന്ന രീതിയിലാണ് പുതിയ പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രം വരും സെപ്റ്റംബര്‍ 18ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട
ചിത്രങ്ങളിലൊന്നായ, 2004-ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക്’ എന്ന സിനിമയിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും വേഷമിടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയ നീണ്ട
താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിലായി പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുമ്പോൾ, കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്ന ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ്.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാൽ ആണ്. എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ സാബുറാം, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് രോഷൻ എൻ ജി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ ബോസ് വി, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി, ശബ്ദമിശ്രണം വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ കിഷൻ സപ്താ, നൃത്ത സംവിധാനം ഷെരീഫ്, അർച്ചന, സംഘട്ടനം കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി സി സ്റ്റണ്ട്സ് എന്നിവരാണ്.
പി.ആർ.ഒ വാഴൂര്‍ ജോസ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റര്ടെയ്ന്മെന്റും മാർക്കറ്റിംഗ് ബ്രിങ്ഫോർത്തുമാണ് കൈകാര്യം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

