കൊച്ചി: വിവാദമായ മുട്ടിൽ മരമുറി വഞ്ചന കേസിൽ പ്രതികൾ വിചാരണാ കോടതിയിൽ നേരിട്ട് ഹാജരാകാത്തതിൽ കർശന നിലപാടുമായി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തുന്നതിനായി ഈ മാസം 11-ാം തീയതി പ്രതികൾ നിർബന്ധമായും കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവിട്ടു.
അല്ലാത്തപക്ഷം ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് കോടതിയിൽ ഹാജരാക്കണമെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിർദ്ദേശിച്ചു. ഈ രണ്ട് കാര്യങ്ങളിലും പ്രതികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ, വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ നേരത്തെ നൽകിയിട്ടുള്ള അനുമതി പൂർണ്ണമായും റദ്ദാക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

