എറണാകുളം – തൃശൂർ ജില്ലാ അതിർത്തിയായ കോട്ടപ്പുറം പാലം പരിസരത്തുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി അടിയന്തര നടപടികൾ സ്വീകരിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മന്ത്രി ഒ.ജെ.ജനീഷ് നേരിട്ട് ഇടപെടുകയായിരുന്നു.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ഗതാഗതക്കുരുക്കിന് കാരണമായ ഭാഗത്ത് അടിയന്തരമായി ടാർ ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു. റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതും റോഡിൽ രൂപപ്പെട്ട
വലിയ കുഴികളുമാണ് ജില്ലാ അതിർത്തിയായ കോട്ടപ്പുറം പ്രദേശം താണ്ടാൻ വാഹനങ്ങൾക്ക് വലിയ തോതിൽ തടസ്സം സൃഷ്ടിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി കോട്ടപ്പുറം – മൂത്തകുന്നം പാലത്തിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിതപൂർണ്ണമാണ്.
പാലത്തിലുണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് കാരണം വെറും ഒന്നര കിലോമീറ്റർ ദൂരം പിന്നിടാൻ പോലും ഒന്നര മണിക്കൂറിലധികം സമയമാണ് യാത്രക്കാർക്ക് വേണ്ടിവരുന്നത്. വ്യാഴാഴ്ച രാവിലെയോടെ പതിവുപോലെ വലിയ വാഹനനിരയാണ് ഇവിടെ രൂപപ്പെട്ടത്.
മുന്നോട്ട് നീങ്ങാൻ പോലും സാധിക്കാത്ത വിധം ഗതാകടം സ്തംഭിച്ചതോടെ നാട്ടുകാർ നേരിട്ട് മന്ത്രിയെ വിളിച്ച് യാത്രാദുരിതം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ട
മന്ത്രി, ജില്ലാ കലക്ടറുമായും ദേശീയപാത നിർമാണ കമ്പനി അധികൃതരുമായും ബന്ധപ്പെടുകയും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ കർശന നിർദേശം നൽകുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് പാലത്തിൽ നിരവധി കുഴികൾ രൂപപ്പെട്ടിരുന്നു.
ഇത് ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹന യാത്രികർക്കും വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. കൂടാതെ, റോഡിലെ കുഴികൾ കാരണം ഗുരുവായൂർ, ഇരിങ്ങാലക്കുട
ഭാഗങ്ങളിൽ നിന്നെത്തുന്ന ചരക്ക് വാഹനങ്ങൾ വേഗത കുറച്ച് പോകേണ്ടി വരുന്നതും പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി മാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

