ആലുവയിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് തിരുവാലൂർ കോഞ്ഞാടി വീട്ടിൽ വിശാഖ് (31) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും ആലുവ വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തത്. ഇയാളുടെ വസതിയിൽ നിന്ന് 0.6 ഗ്രാം എംഡിഎംഎയും വിൽപ്പനയിലൂടെ ലഭിച്ച 94,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ കമ്പനികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന പ്രതി ഏറെ നാളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ ആലുവ വെസ്റ്റ് എസ്എച്ച്ഒ ഹരികൃഷ്ണൻ, എസ്ഐ രാജേഷ് കുമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
എഎസ്ഐമാരായ സിജോ, പ്രസാദ്, പ്രീത, സീനിയർ സിപിഒ ഷാരോ, സിപിഒമാരായ സുജിത്ത്.ടി.എം, അബ്ദുൾ ഖാദർ, ജിതേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

