പ്രമുഖ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്ന ‘തുടക്കം’ എന്ന പുതിയ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഈ സിനിമ ആഗോളതലത്തിൽ ഇതിനോടകം 50 കോടി രൂപ ബോക്സോഫീസ് കളക്ഷൻ നേടിയതായി അണിയറപ്രവർത്തകർ പുറത്തുവിട്ട
ഔദ്യോഗിക പോസ്റ്ററിൽ വ്യക്തമാക്കുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 19 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം.
റെക്കോർഡ് വിജയം നേടിയ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വലിയ സിനിമാസ്വാദകരുടെ ശ്രദ്ധയാണ് പ്രൊജക്റ്റ് നേടിയത്. ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വെച്ചാണ് നടന്നത്.
തുടർന്ന് നവംബർ പതിനേഴിന് കുട്ടിക്കാനത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തുടക്കത്തിൽ ഇതൊരു കൊച്ചു കുടുംബ ചിത്രമായിരിക്കുമെന്നാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ലോഞ്ചിംഗ് വേളയിൽ വിശേഷിപ്പിച്ചിരുന്നതെങ്കിലും, തിയേറ്ററുകളിലെത്തിയ ചിത്രം അതിലുപരിയായ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

