തിരുവനന്തപുരം: വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെ സംസ്ഥാനത്ത് നടന്ന പൊലീസ് നടപടിയില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് രംഗത്ത്. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായത് വലിയ തോതിലുള്ള മര്‍ദനമാണെന്നും, ശരീരത്തിലെ പ്രധാന സ്ഥാനങ്ങള്‍ ലക്ഷ്യമിട്ടാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരത്തിനിടെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ പോലും ആക്രമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോകുന്ന അവസ്ഥയുണ്ടാകുക എന്ന് പറഞ്ഞാല്‍ എത്രമാത്രം ക്രൂരമായ മര്ദനമാണത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബോധം പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. കേരളത്തില്‍ സാധാരണ നിലയിലുള്ള ജനകീയ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും പൊലീസ് രാജ് നടപ്പിലാക്കിക്കൊണ്ട് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

