ആലുവ യു.സി കോളേജിലെ അധ്യാപികയായ സ്മിത റോയിക്കും ചങ്ങനാശ്ശേരി എസ്.ബി കോളജിലെ അധ്യാപകനായ ഡോ. കെ.
അരവിന്ദിനും അഭിമാനകരമായ നേട്ടം. പുതിയ കണ്ടുപിടുത്തത്തിനാണ് ഇവർക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
താപനില മാറുമ്പോൾ പഴയ ആകൃതിയിലേക്ക് തന്നെ തിരികെ വരാൻ കഴിവുള്ള (Shape Memory) പ്രത്യേകതരം പോളിമർ സാമഗ്രികൾ വികസിപ്പിച്ചെടുത്തതിനാണ് ഈ അംഗീകാരം തേടിയെത്തിയത്. റോബോട്ടിക്സ്, സ്മാർട്ട് വസ്ത്രങ്ങൾ തുടങ്ങിയ ആധുനിക മേഖലകളിൽ ഏറെ പ്രയോജനപ്പെടുന്നതാണ് ഇവർ വികസിപ്പിച്ചെടുത്ത ഈ നൂതന സാങ്കേതികവിദ്യ.
2025 ഒക്ടോബർ 20 മുതൽ 20 വർഷത്തേക്കാണ് പേറ്റന്റ് അനുവദിച്ചിരിക്കുന്നത്. ഗവേഷക ദമ്പതികളായ ഇവർക്ക് 2025-ൽ വെള്ളത്തിൽ ലയിക്കുന്ന വാണിജ്യ ബാഗുകൾ നിർമിക്കുന്നതിന് സഹായകമാകുന്ന പോളിമർ മെറ്റീരിയൽ വികസിപ്പിച്ചതിന് മറ്റൊരു പേറ്റന്റും ലഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

