നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കോട്ടയം ചന്തക്കവല. തിരക്കേറിയ ഈ പാതയിലൂടെ കടന്നുപോകുന്ന സ്വകാര്യ ബസുകൾ റോഡിന് നടുവിൽ തന്നെ സർവീസ് നടത്തുന്നതും യാത്രക്കാരെ കയറ്റുന്നതും പതിവായി മാറിയിരിക്കുകയാണ്.
മറ്റു വാഹനങ്ങളുടെ യാത്രയ്ക്ക് തടസ്സമാകും വിധം റോഡിന്റെ മധ്യത്തിൽ ബസുകൾ നിർത്തിയിടുന്നത് വലിയതോതിലുള്ള അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇത്തരം അനധികൃത പാർക്കിങ് യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് നടപ്പിലാക്കുന്നത്.
മുന്നിൽ കിടക്കുന്ന ബസുകൾ പെട്ടെന്ന് മുന്നോട്ടെടുത്താൽ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ജീവനക്കാർക്ക് യാതൊരു ആശങ്കയുമില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. റോഡിന്റെ വശങ്ങളിൽ വാഹനം ഒതുക്കി നിർത്താൻ തയ്യാറാകാതെ, ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് നടുറോഡിൽ തന്നെ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്ന പ്രവണതയാണ് ഇവിടെയുള്ളത്.
കോട്ടയം നഗരത്തിലെ മറ്റ് പ്രധാന സ്റ്റോപ്പുകളിലും സമാനമായ രീതിയിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ബസുകളുടെ സർവീസുകൾ മുന്നേറുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

