സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധന. കനത്ത ഇടിവിന് ശേഷം വിപണിയിൽ പെട്ടെന്ന് തിരിച്ചുകയറ്റം ഉണ്ടായിരിക്കുകയാണ്.
കേരളത്തിൽ ഇന്ന് രാവിലെ ഒറ്റയടിക്ക് 305 രൂപ വർധിച്ച് ഗ്രാമിന് 14,240 രൂപയായി മാറി. 2,440 രൂപ ഉയർന്ന് 1,13,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
ഇന്നലെ ഗ്രാമിന് 280 രൂപയും പവന് 2240 രൂപയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്.
ഇന്നലെ ഔൺസിന് 4300 ഡോളർ നിലവാരത്തിലേക്ക് താഴ്ന്ന രാജ്യാന്തരവില, നിലവിൽ 66 ഡോളർ നേട്ടത്തോടെ 4436 ഡോളർ എത്തിനിൽക്കുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ന്യൂയോർക്ക് പ്രസിഡന്റ് ജോൺ വില്യംസിന്റെ പ്രസ്താവനയാണ് സ്വർണത്തിന് അനുകൂലമായത്.
യുഎസിൽ കഴിഞ്ഞദിവസം ബോണ്ട് യീൽഡുകൾ മുന്നേറിയത് പണപ്പെരുപ്പപ്പേടിയോ പലിശഭാരം കൂട്ടുമെന്ന വിലയിരുത്തലോ കൊണ്ടല്ലെന്നും യുഎസ് സമ്പദ്വ്യവസ്ഥ കരുത്ത് നേടിയതുകൊണ്ടുള്ള സ്വാഭാവിക കയറ്റമാണെന്നുമാണ് ജോൺ വില്യംസ് പറഞ്ഞത്. ഇതോടെ പലിശനിരക്ക് കൂടില്ലെന്ന പ്രതീതി വിപണിയിൽ രൂപപ്പെട്ടു.
ഇത് ബോണ്ട് യീൽഡിനെയും ഡോളറിനെയും തളർത്തുകയും സ്വർണവില വീണ്ടും നേട്ടത്തിലേക്ക്യെത്തുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 250 രൂപ വർധിച്ച് 11,700 രൂപയായി.
ഇതിനുപുറമെ വെള്ളിവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 5 രൂപ വർധിച്ച് 250 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

