കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുഗല്ലൊള്ളിയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. ബുധനാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് മേൽക്കൂരയിൽനിന്നും കോൺക്രീറ്റ് ഭാഗം അടർന്നുവീണത്.
ഈ അപകടത്തിൽ ക്ലാസിലുണ്ടായിരുന്ന 6 വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ വിദ്യാർഥികളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗജാനൻ ബെയ്ൽ വ്യക്തമാക്കി.
ഇരുപത് വർഷം മുൻപ് നിർമിച്ച ഈ സ്കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് അധികൃതർക്ക് നേരത്തേ പരാതി നൽകിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

