ആഗോളതലത്തിൽ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുമായി മുന്നോട്ട് പോകുവാൻ ഓൺലൈൻ ടാക്സി സേവനദാദാക്കളായ ഊബർ (Uber). ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 3,300 പേരെ പിരിച്ചുവിടുമെന്ന് കമ്പനി സി.ഇ.ഒ ദാരാ ഖോസ്റോവ്ഷാഹി പ്രഖ്യാപിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഊബറിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. ഓഫീസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെയും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കുന്നു.
പ്രധാനമായും മാനേജർമാർക്ക് കീഴിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രം പ്രവർത്തിക്കുന്ന ‘മൈക്രോ-ടീമുകളുടെ’ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനാണ് നീക്കം. എഐ സാങ്കേതികവിദ്യ കൂടുതൽ മേഖലകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മേയ്, ജൂലൈ മാസങ്ങളിലും ഊബർ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.
എഐ അധിഷ്ഠിത തൊഴിൽ സംസ്കാരത്തിലേക്ക് കമ്പനി മാറുമ്പോൾ വരും ദിവസങ്ങളിലും കൂടുതൽ പുനഃസംഘടനകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

