വിവാഹമോചന കേസിന്റെ വിരോധത്തെത്തുടർന്ന് ഭർത്താവ് പെട്രോഴൊഴിച്ച് തീകൊളുത്തി വധിക്കാൻ ശ്രമിച്ച യുവതിയെയും അമ്മയെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് നാടൊകൊകെ. കരിവെള്ളൂർ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.
പ്രജിഷ (37), അമ്മ പി. പത്മിനി (56) എന്നിവരുടെ ജീവൻ രക്ഷിക്കാനാണ് മുഴുവൻ ഗ്രാമവാസികളും ഒത്തൊരുമിക്കുന്നത്.
കഴിഞ്ഞ മാസം 17ന് രാത്രി 10 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പ്രജിഷയുടെ ഭർത്താവ് വി.
സനൽ കുമാർ നേരിട്ടെത്തി ഇരുവരുടെയും ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിൽ സനൽ കുമാറിനും പൊള്ളലേൽക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ പ്രജിഷയും പത്മിനിയും നിലവിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ (ഐസിയു) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർ രണ്ടുപേരുടെയും ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളിയാണ് പത്മിനി.
കൂക്കാനം എകെജി സ്മാരക ഗ്രന്ഥാലയത്തിൽ ലൈബ്രേറിയനായി ജോലി ചെയ്തുവരികയാണ് പ്രജിഷ. ഇവരെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി 75 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ ചെലവാണ് ഡോക്ടർമാർ കണക്കാക്കിയിരിക്കുന്നത്.
അത്യന്തം ഭാരിച്ച ഈ സാമ്പത്തിക ചെലവ് ഈ സാധാരണ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് സുമനസ്സുകളുടെ കാരുണ്യവും നാടിന്റെ കൂട്ടായ്മയും അനിവാര്യമായിരിക്കുന്നത്.
പ്രജിഷയ്ക്ക് പ്ലസ് വണ്ണിനും അഞ്ചാം ക്ലാസിലുമായി പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. ഈ കുടുംബത്തിന് താങ്ങായി മാറാൻ കേരള ഗ്രാമീൺ ബാങ്ക് പെരളം ശാഖയിൽ പത്മിനി പ്രജിഷ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സഹായിക്കാൻ താൽപ്പര്യമുള്ളവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു:
* അക്കൗണ്ട് നമ്പർ: 40512101049060
* IFSC കോഡ്: KLGB 0040512
* ഗൂഗിൾ പേ നമ്പർ: 8891133990
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

