തിരുവല്ല താലൂക്ക് ആശുപത്രി വളപ്പിൽ മന്ത്രി കെ.മുരളീധരൻ പങ്കെടുത്ത ഔദ്യോഗിക ചടങ്ങിനിടയിൽ സ്കൂട്ടറിൽ നിന്നും ഹെൽമറ്റ് കവർന്ന സംഭവത്തിൽ മധ്യവയസ്ക തലൂരി. കഴിഞ്ഞ ശനിയാഴ്ചയാണ് നിരണം മുണ്ടനാരി സ്വദേശിനിയായ സ്ത്രീ ഈ മോഷണം നടത്തിയത്.
മന്ത്രി വേദിയിൽ സന്നിഹിതനായിരിക്കുമ്പോഴായിരുന്നു സംഭവം അരങ്ങേറിയത്. ചടങ്ങ് നടക്കുന്നതിന്റെ ഭാഗമായി ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന് മുന്നിലെ പാർക്കിങ് സംവിധാനം ഒഴിവാക്കിയിരുന്നു.
തുടർന്ന് ഒപി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന്റെ ഭാഗത്തേക്ക് വാഹനങ്ങളുടെ പാർക്കിങ് പുനഃക്രമീകരിച്ചിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നാണ് ഇവർ ഹെൽമറ്റ് എടുത്തുകൊണ്ടുപോയത്.
ഈ ദൃശ്യങ്ങൾ താലൂക്ക് ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് മോഷ്ടിച്ച ഹെൽമറ്റ് ഇവർ ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നഴ്സിങ് സൂപ്രണ്ടിന് കൈമാറിയത്.
മധ്യവയസ്ക എത്തുമ്പോൾ താൻ യോഗത്തിൽ പങ്കെടുക്കുകയായിരുന്നെന്നും യുവതി ഫോൺ നമ്പർ നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ഏബ്രഹാം വ്യക്തമാക്കി.
സംഭവത്തിൽ ഹെൽമറ്റ് നഷ്ടപ്പെട്ട വ്യക്തി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

