വൈക്കം ∙ ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പള്ളി ബ്ലോക്കിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽ വസന്തം കാണാനും ചിത്രങ്ങൾ പകർത്താനും സഞ്ചാരികളുടെ വൻ തിരക്ക്. രണ്ട് ഏക്കറിനു മുകളിൽ വിസ്തൃതിയുള്ള പാടശേഖരത്തിൽ തിങ്ങിനിറഞ്ഞ് ആമ്പൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ചയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.
പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് ആമ്പൽ പൂക്കൾ വിരിയാറുണ്ടെങ്കിലും, ഈ വർഷമാണ് ഇത്രയധികം പൂക്കൾ കൂട്ടത്തോടെ കണ്ടുതുടങ്ങിയിട്ടുള്ളത്. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ഈ ദൃശ്യം ആസ്വദിക്കാൻ ദിവസേന നിരവധി പേരാണ് ഉദയനാപുരത്തേക്ക് എത്തിച്ചേരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

