കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വില്ലിസ്റ്റൺ റിസർവോയറിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഭീമാകാരമായ ദ്വീപ് കുറച്ചു ദിവസങ്ങൾക്ക് ശേഷം അപ്രത്യക്ഷമായി.
ഏകദേശം രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള ഈ പ്രദേശം മരങ്ങളും ചെടികളും നിറഞ്ഞ നിലയിലാണ് ജലത്തിൽ ഒഴുകിനടക്കുന്നത് കണ്ടത്. ജൂലൈ അവസാനവാരത്തോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ ഈ പ്രതിഭാസം പെട്ടത്.
റോക്കി അവേരി എന്ന ബോട്ട് യാത്രികനാണ് ഇത് ആദ്യം കാണുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തത്. തുടർന്ന് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയുണ്ടായി.
ആദ്യം ഇതൊരു വ്യാജ ദൃശ്യമാണെന്നാണ് അധികൃതർ കരുതിയതെങ്കിലും, ജൂലൈ 21-ലെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് യാഥാർത്ഥ്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ഡാമിൽ നിന്ന് 100 കിലോമീറ്റർ അകലെയായിട്ടാണ് ഈ ദ്വീപ് രൂപംകൊണ്ടത്.
എന്നാൽ ഓഗസ്റ്റ് 5-ഓടെ ഇത് ഇവിടെനിന്ന് പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ ഉപഗ്രഹ ചിത്രങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കനത്ത മഴയെയും മഞ്ഞുവീഴ്ചയെയും തുടർന്ന് ജലസംഭരണിയിലെ ജലനിരപ്പ് കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. വർഷങ്ങളായി കരയോട് ചേർന്ന് അടിഞ്ഞുകൂടി കിടന്നിരുന്ന അവശിഷ്ടങ്ങളിലും മരങ്ങളിലും ചെടികൾ വളർന്നുതുടങ്ങിയിരുന്നു.
ജലനിരപ്പ് ഉയർന്നപ്പോൾ ഈ വലിയ ഭൂപാളി കരയിൽ നിന്ന് വേർപെടുകയും കാറ്റിൽ ഒഴുകി ജലസംഭരണിയുടെ നടുവിലേക്ക് എത്തുകയുമായിരുന്നു എന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ദ്വീപ് പൂർണ്ണമായി വെള്ളത്തിനടിയിൽ മുങ്ങിപ്പോയതല്ലെന്നും, കാറ്റിന്റെ സ്വാധീനം മൂലം ജലസംഭരണിയുടെ ഏതെങ്കിലും തീരപ്രദേശത്തോ സുരക്ഷിതമായ ഉൾഭാഗത്തോ ഇത് വീണ്ടും അടുത്തിട്ടുണ്ടാകാമെന്നുമാണ് അധികൃതർ കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

