കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എംകെൽ മറീൻ രൂപകൽപന ചെയ്ത അഞ്ച് പുതിയ ഫ്ലാഗ്ഷിപ് വാട്ടർക്രാഫ്റ്റ് ലൈനുകൾ ഔദ്യോഗികമായി പുറത്തിറക്കി. പായ്വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ നാവികസേന മുൻ കമാൻഡർ അഭിലാഷ് ടോമി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രശസ്ത നേവൽ ആർക്കിടെക്റ്റും എംകെൽ മറീൻ സ്ഥാപകനുമായ ജോസ് ബാബു മാളിയേക്കലിന്റെ നേതൃത്വത്തിലാണ് അത്യാധുനിക കോംപസിറ്റ് റെസിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ യാനങ്ങൾ നിർമിച്ചിരിക്കുന്നത്. ടൂറിങ് ആൻഡ് എക്സ്പിഡീഷൻ കയാക്കുകൾ, വേലോർ പവർബോട്ട് സീരീസ് തുടങ്ങിയവയാണ് ഈ ഘട്ടത്തിൽ വിപണിയിൽ എത്തിച്ചിട്ടുള്ളത്.
കായൽ ടൂറിസം, സ്പോർട്സ് ഫിഷിങ്, റിസോർട്ട് ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വിധത്തിലാണ് ലോകനിലവാരത്തിൽ ഈ ബോട്ടുകൾ ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് ജോസ് ബാബു മാളിയേക്കൽ വ്യക്തമാക്കി. ഇതിനുപുറമെ, ഓസ്ട്രേലിയയിലെ പെർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി ആൻഡ് ജി യാട്ട് ഡിസൈനുമായി കമ്പനി ഔദ്യോഗിക കരാറിലെത്തിയിട്ടുണ്ട്.
പ്രശസ്ത ഡിസൈനർ റോബർട്ടോ ബാരോസ് രൂപകൽപന ചെയ്ത രണ്ട് സിഗ്നേച്ചർ സെയ്ലിങ് യാട്ടുകൾ നിർമിച്ച് വിപണനം ചെയ്യാനുള്ള പ്രത്യേക അവകാശവും ഇനി എംകെൽ മറീന്‍ സ്വന്തമാണ്. കേരളത്തിന് പുറമെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

