നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തിനിടെ സമയോചിതമായ ഇടപെടലിലൂടെ സ്കൂളിലെ 1,643 കുട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് ഹെഡ്മാസ്റ്റർ മാതൃകയായി. കഠ്മണ്ഡുവിലാണ് ഈ അത്ഭുത രക്ഷാപ്രവർത്തനം നടന്നിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ത്രിശൂലി നദി കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെയാണ് ബത്താർ ടൗണിലെ ത്രിഭുവൻ ത്രിശൂലി സ്കൂൾ ഹെഡ്മാസ്റ്ററായ രാജേന്ദ്ര ദഡാബിക്ക് അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത്. ഉടൻ തന്നെ സ്കൂൾ ഹോസ്റ്റലിലെ കുട്ടികളെയും ജീവനക്കാരെയും ജാഗ്രതാ മണിയടിച്ച് ഒത്തുകൂട്ടുവാൻ അദ്ദേഹം നിർദ്ദേശം നൽകി.
തുടർന്ന് ഇവരെ വേഗത്തിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ മിനിറ്റുകൾക്കകം മൂന്ന് നിലകളുള്ള സ്കൂൾ കെട്ടിടവും ഹോസ്റ്റലും അതിശക്തമായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു.
കൂടാതെ, അന്ന് സ്കൂളിലേക്ക് എത്തിക്കൊണ്ടിരുന്ന സ്കൂൾ ബസ് ഡ്രൈവർമാരെ ഫോണിൽ ബന്ധപ്പെട്ട് യാത്ര തിരിച്ചുവിടാനും എല്ലാവരോടും മടങ്ങിപ്പോകാനും അദ്ദേഹം ഈ സമയത്ത് കർശന നിർദ്ദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

