കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ജന ഹരി (35), ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഈ സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ (32) പോലീസ് അറസ്റ്റ് ചെയ്തു. പാർക്കിംഗ് സ്ഥലത്ത് വെച്ച് അഞ്ജനയെ അനില കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നും, തുടർന്ന് ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ച് ആൻ മേരിയെ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ടവരും പ്രതിയും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും, അടുത്തിടെ നടന്ന ഓണാഘോഷങ്ങളിൽ ഇവർ മൂവരും ഒരുമിച്ച് പങ്കെടുത്തിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണഘട്ടത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

