തമിഴ്നാട്ടിലെ ധർമപുരിയിൽ റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികൾ വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ബന്ധുവിനൊപ്പം ആടുമേയ്ക്കാനായി എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് അമിതവേഗത്തിലെത്തിയ മിൽക്ക് വാൻ റോഡരികിൽ കളിക്കുകയായിരുന്ന കുട്ടികളെ ഇടിച്ചുതെറിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.
നാല് കുട്ടികളും സംഭവസ്ഥലത്തുതന്നെ അന്ത്യശ്വാസം വലിച്ചു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കൂടാതെ, അപകടത്തിന്റെ ആഘാതത്തിൽ ബോധരഹിതയായ കുട്ടികളുടെ ബന്ധു അഞ്ചമ്മാളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച വാഹനം പിന്നീട് പോലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മിൽക്ക് വാൻ ഡ്രൈവർ ശരവണകുമാർ വടമധുരൈ പോലീസിന്റെ പിടിയിലായി. മനഃപൂർവമല്ലാത്ത നരഹത്യ, അമിതവേഗം, അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

