തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റങ്ങൾ വരുത്തി. പുതുക്കിയ വിവരങ്ങൾ പ്രകാരം ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ, സംസ്ഥാനത്തെ മറ്റ് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
ഇതിനുപുറമെ, കടലാക്രമണ സാധ്യത മുൻനിർത്തി മൂന്ന് തീരദേശ ജില്ലകളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങൾ, കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരങ്ങൾ, ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

