കൊച്ചിയിലെ സ്വകാര്യ സ്കൂളിൽ കുട്ടികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവിനെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു താക്കീത് നൽകി വിട്ടയച്ചു. പൊന്നുരുന്നിയിലെ ഒരു സ്കൂളിലാണ് ഈ സംഭവം അരങ്ങേറിയത്.
മകൻ തന്റെ പോക്കറ്റിൽ നിന്നും പണം എടുത്തതായി മനസ്സിലാക്കിയതിനെത്തുടർന്നാണ് പിതാവ് നേരിട്ട് സ്കൂളിലെത്തി കുട്ടികളെ ചോദ്യം ചെയ്തത്. മകൻ കവർന്ന തുക സഹപാഠികൾക്ക് നൽകിയിട്ടുണ്ടെന്ന് വ്യക്തമായതോടെ രക്ഷിതാവ് പ്രകോപിതനാവുകയും കുട്ടികളെ വഴക്കുപറയുകയും ചെയ്യുകയായിരുന്നു.
തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെടൽ ഉണ്ടായത്. സംഭവത്തിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആരും തന്നെ ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല.
വീട്ടിലെ പണം എടുത്ത ശേഷം മകൻ അത് എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാനാണ് താൻ സ്കൂളിലെത്തി കുട്ടികളോട് കാര്യങ്ങൾ ചോദിച്ചതെന്നാണ് പിതാവ് പൊലീസിന് നൽകിയ വിശദീകരണം. അതേസമയം, ഈ സംഭവത്തിൽ ഉൾപ്പെട്ട
കുട്ടികൾ സ്കൂളിൽ കൃത്യമായി ഹാജരാകുന്നവരാണെന്നും ഇതേവരെ ഇവരെക്കുറിച്ച് മറ്റ് പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

