രാജ്യത്ത് വീണ്ടും നീണ്ട ബാങ്ക് അവധി വരുന്നു.
ജീവനക്കാരുടെ പണിമുടക്കിനൊപ്പം പൊതുഅവധികളും ചേർന്നു വരുന്നതോടെയാണിത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസം ആക്കണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും കേന്ദ്രസർക്കാർ നടപ്പാക്കാത്തത് അടക്കമുള്ള വിഷയങ്ങളാണ് സമരത്തിന് കാരണം.
ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11,28,29,30 തീയതികളിലാണ് ആദ്യഘട്ട
പണിമുടക്ക്. ഒക്ടോബർ 26 മുതൽ അനിശ്ചിത കാല പണിമുടക്കു നടത്തും.
സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ്. ബാങ്ക് അവധിയായ ശനിയും ഞായറും ചേർത്താൽ തുടർച്ചയായി 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.
ചില സംസ്ഥാനങ്ങളിൽ 14ന് തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധി കൂടിയുള്ളതിനാൽ 4 ദിവസം വരെ ബാങ്ക് പ്രവർത്തനം തടസ്സപ്പെടും. രണ്ടാം ഘട്ടത്തിൽ 28, 29, 30 തീയതികൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളാണ്.
നാലാം ശനിയും ഞായറും കൂടിയാകുമ്പോൾ 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും. പണിമുടക്കിന്റെ തുടക്കമെന്ന നിലയിൽ ഇന്നു മുതൽ സെപ്റ്റംബർ 10 വരെ ഡ്യൂട്ടി സമയത്തു മാത്രമേ ജീവനക്കാർ ജോലിയെടുക്കൂ.
പ്രതിഷേധ സൂചകമായി ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് എക്സിറ്റ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

