പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരോട് വരിയിൽ നിൽക്കാൻ ആവശ്യപ്പെട്ട
സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി ചാലാപ്പള്ളി അത്തിയാൽ മടുക്കും കാലായിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ദീപു (34), റാന്നി പഴവങ്ങാടി മടത്തുംപടി ചെല്ലക്കാട് കടമുള ഹൗസിൽ മാത്യു തോമസിന്റെ മകൻ ജുബിൻ കെ മാത്യു (33) എന്നിവരാണ് പിടിയിലായത്.
ആശുപത്രിയിൽ ക്യൂ പാലിക്കാൻ നിർദ്ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനു നേരെ ഇവർ അതിക്രമം അഴിച്ചുവിടുകയായിരുന്നു. ജീവനക്കാരനെ മർദ്ദിച്ചതിനൊപ്പം ഡ്യൂട്ടിയും തടസ്സപ്പെടുത്തി.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സ്ഥലത്തെത്തിയ റാന്നി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

