തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലപാതകം റിപ്പോർട്ട് ചെയ്തു. മകളെ പ്രണയിച്ചതിന്റെ വിരോധത്തിൽ യുവാവിനെ പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി.
കേളമ്പാക്കം സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ പ്രവീൺകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് പ്രവീൺ കുമാറിന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപം നിന്ന് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രവീണിനെ ഒരു സംഘം ആളുകൾ ചേർന്ന് ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ചികിത്സയിലായിരിക്കെ ഇന്നലെ പ്രവീൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ടിവികെ പ്രാദേശിക നേതാവുകൂടിയായ പെൺകുട്ടിയുടെ പിതാവ് ഏഴുമലൈക്കെതിരെയാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

