തമിഴക വെട്രി കഴകം (ടിവികെ) തനിക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് നടൻ ദേവൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂവെന്നും, വരുന്ന സെപ്റ്റംബർ 10-ന് പാർട്ടി അധ്യക്ഷൻ വിജയിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ കൊണ്ടുവരുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിൽ താൻ അർഹിക്കുന്നതും പ്രതീക്ഷിച്ചതുമായ പരിഗണനയോ സ്ഥാനമോ ലഭിച്ചില്ലെന്ന് ദേവൻ കുറ്റപ്പെടുത്തി.
ബിജെപിയുടെ പ്രധാന ലക്ഷ്യം പണം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ടിവികെയുമായി ബന്ധപ്പെട്ട
ആദ്യവട്ട ചർച്ചകൾ ഇതിനോടകം പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി.
ഈ ചർച്ചകൾക്ക് നേതൃത്വം നൽകിയത് താൻ തന്നെയാണെന്നും, മുഖ്യമന്ത്രി സി ജോസഫ് വിജയിയുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

