കൊല്ലം ജില്ലയിൽ ഓണക്കാല വിപണി ലക്ഷ്യമാക്കി വിൽപ്പനയ്ക്കായി എത്തിച്ച വലിയ ശേഖരം പിടികൂടി. ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശിനികളാണ് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്.
ഒഡീഷയിലെ ഗജപതി ജില്ലയിൽ നിന്നുള്ള മിനി പ്രധാൻ (35), അഫ്രിൻ (38) എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. ഓണം വിപണിയിലേക്കുള്ള ആവശ്യങ്ങൾക്കായി ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇവർ കേരളത്തിലെ ആലപ്പുഴയിൽ എത്തിയത്.
അവിടെ നിന്നും കഞ്ചാവ് കൈക്കലാക്കി ഓട്ടോറിക്ഷയിൽ കുണ്ടറയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഡാൻസാഫ് സംഘവും കുണ്ടറ പോലീസും ചേർന്ന് പ്രതികളെ വളഞ്ഞുപിടിച്ചത്. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

