കൊല്ലം അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പൊലീസിന്റെ പിടിയിൽ. അലയമണ്‍ സ്വദേശിയായ രമണൻ ആണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അലയമൺ പുത്തയത്തെ വീട്ടിൽ വെച്ച് ഓഗസ്റ്റ് 10 നാണ് ഇരുപത്തിരണ്ടുകാരിയായ സൂര്യ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പുത്തയം സ്വദേശിയായ രമണനോടൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ഒന്നിച്ച് താമസിച്ചു വരികയായിരുന്നു സൂര്യ.
എന്നാൽ ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായും യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള മാനസിക പീഡനങ്ങളിൽ മനംനൊന്താണ് യുവതി കടുംകൈ ചെയ്തതെന്നാണ് മാതാപിതാക്കളുടെ പരാതി.
യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ അഞ്ചൽ പൊലീസ് പ്രതിയെ ഉടൻതന്നെ പിടികൂടുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

