കൊച്ചി: ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പൊലീസും ചേർന്ന് പിടികൂടിയത്.
താമസ സ്ഥലത്തുനിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വെച്ചാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒഡീഷ്യയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്.
അതിഥി തൊഴിലാളികൾക്കിടയിലാണ് പ്രധാനമായും കഞ്ചാവ് വിൽപന നടത്തിയിരുന്നത്. കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവർ കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനു കുമാർ, സബ് ഇൻസ്പെക്ടർ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

