എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത നിലപാടുമായി സിപിഐഎം രംഗത്ത്. വർഗീയതയ്ക്ക് വളംവെക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് പാർട്ടി വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറുമായ എ.എൻ ഷംസീറിന് ലീഗിന്റെ ശബ്ദമുണ്ടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈയൊരു വിഭാഗത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് പാർട്ടി വിലയിരുത്തുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽപ്പെട്ട
ജനങ്ങളെയും ഒരേകുടക്കീഴിൽ അണിനിരത്തി സാമൂഹ്യ മാറ്റത്തിനായി നിരന്തരം പ്രയത്നിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ഒരേ ലക്ഷ്യത്തോടെ മുന്നേറുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെയും അണികളെയും തമ്മിലടിപ്പിക്കുകയോ ഭിന്നിപ്പിച്ചു കാണുകയോ ചെയ്യുന്ന സമീപനം തികച്ചും പ്രതിഷേധാർഹമാണെന്ന് നേതൃത്വം വ്യക്തമാക്കി.
കേരളത്തിന്റെ മതനിരപേക്ഷ ഘടന രൂപപ്പെടുത്തുന്നതിൽ എസ്എൻഡിപി പോലുള്ള സംഘടനകൾ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, നിലവിലെ ഇത്തരം പ്രസ്താവനകൾ ദൗർഭാഗ്യകരമാണെന്നും പാർട്ടി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

