സംസ്ഥാനത്ത് ഓണക്കാലത്ത് ഉണ്ടാകുന്ന രൂക്ഷമായ വിലക്കയറ്റം ജനങ്ങളെ വലിയ തോതിൽ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങൾക്ക് വിപണിയിൽ പൊള്ളുന്ന വിലയാണ് അനുഭവപ്പെടുന്നതെന്നും, ഇത് നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഒന്നുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സപ്ലൈകോ വഴി വിതരണം ചെയ്തിരുന്ന 13 നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഇതിനുപുറമേ, സ്കൂൾ കുട്ടികൾക്കുള്ള അരി വിതരണവും മുടങ്ങിയിരിക്കുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 5 കിലോ അരിയായിരുന്നു സൗജന്യമായി നൽകിയിരുന്നതെങ്കിൽ, യുഡിഎഫ് അത് 4 കിലോയായി കുറയ്ക്കുകയാണുണ്ടായത്. എന്നാൽ സ്കൂളുകൾ അടച്ചിട്ടും ഇതുവരെ കുട്ടികൾക്കുള്ള അരി വിതരണം പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് തൊട്ടടുത്തുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് കടമെടുപ്പ് നടന്നിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

